Monday, October 20, 2008

യ്യോ..അരുത്‌.. കാട്ടാളാാ...

" യ്യോ..അരുത്‌.. കാട്ടാളാാ..."
ഇതു ഞാന്‍ നിങ്ങളെ ആരെയും വിളിച്ചതല്ല... എന്നെ കാണുമ്പോള്‍ എന്റെ കൂട്ടുകാരുടെ കണ്ഠനാളങ്ങളില്‍ നിന്ന് അവരറിയാതെ 'നിര്‍ഗളിയ്കുന്നതാണ്‌'.
( ഹോ........രക്ഷപ്പെട്ടു. അര മണിക്കൂറയി ഈ നിര്‍ഗ്ഗളത്തിനെ ഒന്ന് മെരുക്കാന്‍ ഞാന്‍ ഈ കീ ബോര്‍ഡില്‍ ഗുസ്തിപിടിയ്കുന്നു. മലയളത്തിന്റെ ഒരു സാങ്കേതികം. എന്നിട്ടും തെറ്റിപോയെന്ന് ചില തല്‍പര കക്ഷങ്ങള്‍, സമ്മതിക്കില്ല ഞാന്‍ " നിര്‍ഗ്ഗളം" തന്നെയണ്‌ ശരി.)
ഞാനവരോട്‌ എന്തെങ്കിലും സഹായം ചോദിയ്കുമെന്ന് പേടിച്ചിട്ടല്ല, പകരം ഞാന്‍ എന്തെങ്കിലും സഹയം അവര്‍ക്ക്‌ ചെയ്ത്‌ പോകുമോ എന്ന് പേടിച്ചിട്ടാണ്‌ അവരുടെ കണ്ഠനാളങ്ങള്‍ ഇങ്ങനെ സംയുക്തമായി നിര്‍ഗ്ഗളിയ്കുന്നത്‌ .
എന്റെ പരസഹയം കൊണ്ടു പൊറുതിമുട്ടിയ അനേകം 'സുഹൃത്ത്ക്കള്‍'
(ഹോ..'സുഹൃത്ത്‌'ന്‌ വേണ്ടി മറ്റോരു അരമണിക്കൂര്‍) ഐക്യകണ്ഠേന എനിയ്ക്‌ ചാര്‍ത്തിതണതാണ്‌ ഈ പേര്‌ .
വേണമെങ്കില്‍ ഒറ്റ വാക്കില്‍ ഒരു സല്‍പേര്‌ വിളിചോളു എന്ന് ആവുന്നതും ഞാന്‍ പറഞ്ഞ്‌ നോക്കി. വല്ല മാനിഷാദ എന്നോ കാട്ടാളന്‍ എന്നോ കൊയിലാണ്ടിന്നോ.
ഇതു മറ്റുള്ളവര്‍ കേട്ടാല്‍ എന്ത്‌ വിചാരിയ്കും.ഞാന്‍ എപ്പോഴും അരുതാത്തത്‌ ചെയ്യുന്ന ആളാണെന്ന് കരുതില്ലെ.
എനിയ്കണെങ്കില്‍ ഈ 'അരുതാത്തത്‌' എന്താണെന്ന് പോലും അറിയില്ല.
അവര്‍ പറയുന്നത്‌ എനിയ്ക്‌ അരുതാത്തത്‌ മാത്രമെ അറിയൂ എന്നണ്‌.
കുഴപ്പമില്ല , അതിനുള്ള 'സഹായം' ഞാന്‍ അവര്‍ക്ക്‌ വേറെ ചെയ്യുന്നുണ്ട്‌.
പക്ഷെ ഇതുകൊണ്ടൊക്കെ പിന്തിരിയുവാന്‍ എനിയ്കു സധിയ്കുമോ....എത്ര പേര്‍ എന്റെ പാര സഹായം കാത്തിരിയ്കുന്നു.

"ഇതിനേക്കാള്‍ വലിയത്‌ ..ചാാാ ടി.. കടന്ന..വനാണീീീീ..... കെ. കെ...ജോസഫ്‌ ഫ്‌..ഫ്‌..ഫ്‌..ഫ്‌....." ധും.

എന്റെ സഹായം ആദ്യമയി അനുഭവിയ്കേണ്ടിവന്നത്‌ ആന്റണി എന്ന എന്റെ ഒരു പാവം കൂട്ടുകാരനാണ്‌.ഞങ്ങളുടെ പ്രീഡിഗ്രി കാലഘട്ടത്തിലാണ്‌ സംഭവം അരങ്ങേറുനത്‌.
കൂട്ടത്തില്‍ സുന്ദരനായ ആന്റണി അതേ ക്ലാസ്സില്‍ പഠിയ്കുന്ന ഡാഷ്‌ ...ഡാഷ്‌ ...ഡാഷ്‌ ....എന്ന പെണ്‍കുട്ടിയുമായി .. (ങൂം.. പേരറിയാനയി എല്ലാവരുടെയും വയ്‌ ദാാ.. തുറന്നിരിക്കുന്നു, അടച്ച്‌ പി ടി യ ടൈയ്‌...,ദാ ഈച്ചായ്‌ ഒലിച്ച്‌ വീ..ഴ്‌.ന്ന് ് ്.....)ലൈന്‍ വലിയ്കാനുള്ള ശ്രമത്തിലാണ്‌.
അവന്‍ എത്ര വലിച്ചിട്ടും മുറുകാത്ത ആ ലൈന്‍ ഞങ്ങളെല്ലാവരും കൂടി വലിച്ച്‌ കെട്ടി കൊടുക്കാന്‍ പോവുകയാണ്‌.....വിരോധമുണ്ടോ...

( ബാക്കി വിശേഷം അടുത്ത ബെല്ലോടുകൂടി...........)
എന്ന്,
പിന്തിരിപ്പന്‍..........